വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ അറുപത്തി രണ്ടാം മൈലിൽ കാറപകടം അയ്യപ്പഭക്തർ സഞ്ചരിച്ച അമിതവേഗതയിൽ എത്തിയ വാഹനമാണ് അപകടത്തിൽ പെട്ടത്. നിസാരപരിക്ക് മാത്രമേ അയ്യപ്പഭക്തർക്കുളളു. കുമളിക്കും വണ്ടിപ്പെരിയാറിനും ഇടയിൽ ശബരിമല മണ്ഡല കാലം ആരംഭിച്ചതു മുതൽ പത്തിൽ അധികം വാഹന അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.20ഓളം പേർക്ക് അപകടങ്ങളിൽ പരിക്കേൽക്കുകയുണ്ടായി. മോട്ടോർ വാഹന വകുപ്പ് നിയമം കർക്കശമാക്കിയാൽ മാത്രമേ അപകടം ഒരു പരിധിവരെ ഒഴിവാക്കാനാകൂ. പൊലീസ് പട്രോളിങ്ങുംമോട്ടോർ വാഹന പരിശോധനയും കർശനമാക്കിയിട്ടും അന്യസംസ്ഥാനങ്ങളിൽ വരുന്ന അയ്യപ്പഭക്തന്മാരുടെ വാഹനമാണ് അപകടം വരുന്നതിലേറെയും .കൊടും വളവുകളും റോഡ് പരിചയമില്ലായ്മയും അപകടം വർദ്ധിക്കാൻ ഇടയാകുന്നു.