തൊടുപുഴ: ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മയുടെ കാറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ ഹനുമാൻ കോവിലിൽ തൊടുപുഴ സ്വദേശിനിയായ വീട്ടമ്മ തൊഴാൻ കയറിയപ്പോഴാണ് കാറിനുള്ളിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. തുടർന്ന് തൊടുപുഴ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ഉൾപ്പെടെ പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും സി.ഐ വി.സി.വിഷ്ണുകുമാർ പറഞ്ഞു.