തൊടുപുഴ: കേരളകാശിയെന്ന് അറിയപ്പെടുന്ന മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ തീർത്ഥോത്സവം 29 മുതൽ ജനുവരി ആറ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീമദ് ഭാഗവത ജ്ഞാനസത്രം,​ അക്കിത്ത ഭാഗവത പാരായണം,​ സമൂഹ ലക്ഷാർച്ചന,​ കലാസാഹിതീ ജ്ഞാനസന്ധ്യ എന്നിവ നടക്കും. സപ്താഹയജ്ഞവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പുറമെ ഓരോ ദിവസവും വിശേഷാൽ പ്രഭാഷണങ്ങളും സന്ധ്യയ്ക്ക് ശേഷം വിശേഷാൽ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഗവതാചാര്യൻ മാടശേരി നീലകണ്ഠൻ നമ്പൂതിരി പരമാചാര്യനായും ഭാഗവതഭാഷണ തിലകം അരുണൻ ഇരളിയൂർ യജ്ഞാചാര്യനായും നടക്കുന്ന ഈ മഹായജ്ഞത്തിൽ നാല്പതിലധികം ആചാര്യരും പണ്ഡിതശ്രേഷ്ഠരും പങ്കെടുക്കും. 29ന് വൈകിട്ട് നാലിന് ഭജനാമൃതം,​ 5.30ന് ഭദ്രദീപ പ്രതിഷ്ഠ,​ അനുഗ്രഹ പ്രഭാഷണവും അക്കിത്ത അനുസ്മരണവും,​ ആചാര്യവരണം,​ ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണം.​ 30ന്​ രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- പരീക്ഷിത്ത് കഥ,​ ശുകസാരസ്വതം, വൈകിട്ട് 5ന് വരാഹവതാരം,​ 6.45ന് കാവ്യകേളിയും അക്ഷരശ്ലോക സദസും. 31ന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- ദക്ഷയാഗം,​ ധ്രുവചരിതം,​ വൈകിട്ട് 5ന് പുരഞ്ജനോപാഖ്യാനം,​ ഋഷഭാവതാരം,​ 6.​45ന് അമൃതസല്ലാപം. ജനുവരി ഒന്നിന് രാവിലെ എട്ടിന് പൂജനീയ അച്യുതഭാരതി സ്വാമിയാ‌ർക്ക് വരവേൽപ്പ്,​ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ,​ വൈകിട്ട് 5ന് നരസിംഹാവതാരം,​ 6.45ന് കഥ കേൾക്കാം കുട്ടികളേ.​ 2ന്​ രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- വാമനാവതാരം,​ മത്സ്യാവതാരം,​ വൈകിട്ട് 5ന് ശ്രീകൃഷ്ണാവതാരം,​ 6.45ന് അക്ഷരം സാഹിത്യവേദി കവിയരങ്ങ്. മൂന്നിന് രാവിലെ രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ-​ വൃന്ദാവനലീലകൾ,​ വൈകിട്ട് 5ന് രുക്മിണീ സ്വയംവരം,​ വൈകിട്ട് 6.45ന് സോപാനസംഗീത നൃത്തലയം. നാലിന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- രാജസൂയം,​ കുചേലവൃത്തം,​ വൈകിട്ട് 5ന് നിമി നവയോഗി സംവാദം,​ 24 ഗുരുക്കന്മാർ,​ വൈകിട്ട് 6.45ന് ‌ജ്ഞാനസംവാദം- ഭാവിമുകുളങ്ങൾക്ക് ഭാഗവതകഥകൾ. 5ന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണം,​ തുടർന്ന് ഭാഗവത പാരായണ സമർപ്പണം,​ അവഭൃഥസ്നാനം,​ ഭാഗവതസത്ര സമർപ്പണം,​ മംഗളാരതി,​ വൈകിട്ട് 6.30ന് കഥകളി- കീചകവധം. ആറിന് രാവിലെ ഏഴ് മുതൽ ലക്ഷാർച്ചനാമണ്ഡപത്തിൽ വേദസാരശിവ സഹസ്രനാമ ലക്ഷാർച്ചന. ദീപാരാധനയ്ക്ക് ശേഷം ലക്ഷാർച്ചന പൂർത്തിയാക്കിയ കലശങ്ങൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് കലശാഭിഷേകം നടക്കും. വാർത്താസമ്മേളനത്തിൽ സനാതന സ്കൂൾ ഡയറക്ടർ നാരായണ ശർമ്മ,​ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.