മൂലമറ്റം: മുറിയെടുത്ത് ചീട്ടുകളിച്ചുകൊണ്ടിരുന്ന ഏഴംഗ സഘത്തെ പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി 11 മണിയോടെ മൂലമറ്റത്ത് കുറുമുണ്ടയിൽ ബിൽഡിംഗിലെ മുറിയിൽ ചീട്ടുകളിച്ചുകൊണ്ടിരുന്ന സംഘത്തെയാണ് കാഞ്ഞാർ എസ്.ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 40,​000 രൂപയും കണ്ടെത്തിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.