തൊടുപുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ സംസ്ഥാന ലൈബ്രറി
കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി തൊടുപുഴ
താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പഞ്ചായത്തുതല വിളംബര ജാഥ 24 വരെ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ ക്യാപ്ടനായും താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ ജാഥാ മാനേജരുമായിട്ടുള്ള ജാഥയാണ് പഞ്ചായത്ത് തലങ്ങളിൽ പ്രചരണം നടത്തുന്നത്. വിളംബര ജാഥ ഇന്ന് രാവിലെ 9ന് നെടിയശാല, 10ന് പുതുപ്പരിയാരം, 10.30ന്
ചിറ്റൂർ, 11ന് അരിക്കുഴ, 11.45ന് പാറക്കടവ്, 12.30ന് കോലടി, 1.15ന് വഴിത്തല, 2ന് കുണിഞ്ഞി, 2.30ന് കൊടികുത്തി, 3ന് പുറപ്പുഴ, 3.30ന് കരിങ്കുന്നം എന്നിവിടങ്ങളിലെത്തും. ലൈബ്രറികളുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ ജാഥാംഗങ്ങളായ എ. സുരേഷ് കുമാർ, ജേക്കബ് ജോൺ, എസ്.ജി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.