തൊടുപുഴ: സുപ്രസിദ്ധ ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ 22ന് തൊടുപുഴ ന്യൂമാൻ കോളേജ് ഗണിത ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ഗണിത ശാസ്ത്ര ദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ മാത്തമാറ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. നാൻസി ജേക്കബ്ബ് സ്വാഗതം ആശംസിച്ചു. മുരിക്കാശ്ശേരി പാവനാത്മ കോളേജ് അദ്ധ്യാപകൻ ബോബിൻ ജോർജ്, ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെയും ഗണിത ശാസ്ത്ര സംഭാവനകളെയും കുറിച്ച് സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ നൂറോളം പേർ പങ്കെടുത്തു