തൊടുപുഴ: ഒരു മികച്ച പൊതുപ്രവർത്തകൻ എങ്ങനെയാവണമെന്ന് തന്റെ പ്രവൃത്തിയിലൂടെ പൊതുസമൂഹത്തിന് കാണിച്ച് കൊടുത്ത ജനകീയ നേതാവായിരുന്നു പി.ടി. തോമസെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പി.ടി. തോമസ് അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ചാർളി ആന്റണി, എൻ. രവീന്ദ്രൻ, കെ. ദീപക്, കെ.ജി. സജിമോൻ, ജോയി മൈലാടി, ടി.എൽ. അക്ബർ, എസ്. ഷാജഹാൻ, പി.വി. അച്ചാമ്മ, സണ്ണി മണർകാട്ട്, റോബിൻ മൈലാടി, എസ്. ഷെഫീക്, കെ.എ. ഷെഫീക്, സിബി ജോസഫ്, പി.സി. ജയൻ, സി.എസ്. മഹേഷ്, സജി ചെമ്പകശ്ശേരി, കെ.പി. റോയി, സെബാസ്റ്റ്യൻ മാത്യു, വി.എ. ജിന്ന എന്നിവർ സംസാരിച്ചു.