ചെറുതോണി: എഴുത്ത്, വായന, പഠനം, പ്രകൃതിസ്‌നേഹം തുടങ്ങി തനിക്ക് ശരിയെന്ന് ബോദ്ധ്യമുള്ള കാര്യങ്ങളിൽ ഉറച്ച നിലപാട് സ്വീകരിച്ചയാളായിരുന്നു പി.ടി. തോമസെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. പി.ടിയുടെ വേർപാടിന്റെ ഒന്നാം വാർഷികദിനത്തിൽ ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സൻ. ഒരു കാലഘട്ടത്തിന് ശേഷം കെ.എസ്.യുവിനെ സജീവമാക്കാൻ നേതൃത്വം നൽകുകയും നിയമസഭയിലും പാർലമെന്റിലും അനീതിക്കും അഴിമതിക്കുമെതിരെ സിംഹഗർജ്ജനമായി മാറാനും പി.ടിയ്ക്ക് കഴിഞ്ഞിരുന്നെന്ന് അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഉമ തോമസ് എം.എൽ.എ, ഇ.എം. ആഗസ്തി, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, പി.വി. സ്‌കറിയ, സിറിയക് തോമസ്, എം.ഡി. അർജുനൻ, ഇന്ദു സുധാകരൻ, കെ.ബി. സെൽവം, ബിജോ മാണി, ടി.ജെ. പീറ്റർ, വി.ഇ. താജുദ്ദീൻ, എം.പി. ജോസ്, അരുൺ പൊടിപാറ, ജോസ് ഊരക്കാട്ടിൽ, എ.എം. ദേവസ്യ, എം.കെ. ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.