അടിമാലി: മുൻ ഇടുക്കി എം.പിയും തൃക്കാക്കര എം.എൽ.എയുമായിരുന്ന പി.ടി. തോമസിന്റെ അനുസ്മരണം നടത്തി. മാനവസംസ്‌കൃതി ദേവികുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിമാലിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇടുക്കി മുൻ എം.പി ഫ്രാൻസിസ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. മാനവസംസ്‌കൃതി താലൂക്ക് ചെയർമാൻ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. യു.ഡി.ഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പള്ളി, മാനവസംസ്‌കൃതി ജില്ലാ ചെയർമാൻ ബിജോ മാണി, പി.വി.സ്‌കറിയ, ബിനു സ്‌കറിയ, എം.ബി.സൈനുദ്ദീൻ,ഒ.ആർ. ശശി,ജോർജ് തോമസ്, കെ.എ. കുര്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിത സജി,സിജോ പുല്ലൻ, ജോബി ചെമ്മല തുടങ്ങി നിരവധി പൊതുരംഗത്തെ നിരവധി പേർ അനുസ്മരണ സമ്മേളനത്തിൽ പി.ടിയുടെ ഓർമകൾ പുതുക്കി സംസാരിച്ചു.