രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെയും രാജാക്കാട് വികസന കൂട്ടായ്മയുടെയും നേതൃത്വത്തിൽ ഇന്ന് ടൗൺ കരോൾ നടക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന കരോൾ സമാപിക്കുമ്പോൾ നക്ഷത്ര മത്സരവും പാപ്പാ ഡാൻസും തുടർന്ന് കരോൾ സന്ദേശവും നൽകും. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരിയുടെ നേതൃത്വത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ, എസ്.എൻ.ഡി.പി, എൻ.എസ്.എസ്, എൻ.ആർ സിറ്റി സെന്റ് മേരീസ് പള്ളി, മമ്മട്ടിക്കാനം ജമാഅത്ത് കമ്മിറ്റി, വിശ്വകർമ്മ സഭ, പഴയവിടുതി യാക്കോബായ പള്ളി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സാൻജോ കോളേജ് പ്രതിനിധികൾ എന്നിവർ ചേർന്ന മത സൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ കരോളിന്റെ ഭാഗമായി കേക്കുകളും ആശംസ കാർഡുകളും വിതരണം ചെയ്യും.