തൊടുപുഴ :കേരളത്തിലെ നഗരസഭകളിൽ പുതിയതായി 354 തസ്തിക സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ നഗരസഭകൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. തൊടുപുഴ നഗരസഭയ്ക്ക് മുന്നിൽ നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്.മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.എം നസീർ, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രസുഭകുമാർ, ജോബി ജേക്കബ്, ബിനു കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.