muhammed
മുഹമ്മദ് വി.എച്ച്

തൊടുപുഴ: ഗുജറാത്തിൽ നടക്കുന്ന 51-ാമത് സീനിയർ നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ വി.എച്ച്. മുഹമ്മദിന് സെലക്ഷൻ ലഭിച്ചു. തൊടുപുഴ ഇളംദേശം സ്വദേശിയായ മുഹമ്മദ് അണ്ടർ- 17, അണ്ടർ- 19 കേരള സ്‌കൂൾ ടീം, കേരള ജൂനിയർ ടീം, കേരള സീനിയർ ടീം, എം.ജി യൂണിവേഴ്‌സിറ്റി ടീം എന്നിങ്ങനെ നിരവധി തവണ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ കേരള പൊലീസ് ഹാൻഡ്ബോൾ ടീം അംഗവുമാണ്. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ കേരള ഹാൻഡ്ബോൾ ടീമിൽ അംഗമായിരുന്നു. 24 മുതൽ 29 വരെ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ചാമ്പ്യൻഷിപ്പ്.