തൊടുപുഴ: നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത്

അകത്ത് കയറി മോഷണം നടത്തി. ഇന്നലെ പുലർച്ച നാല് മണിയോടെയാണ് തൊടുപുഴ അമ്പലം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ലോഡ്സ് ബേക്കറിയിലും കൃഷ്ണ മെഡിക്കൽ സ്റ്റോറിലും മോഷണം നടന്നത്. ഷട്ടറിന്റെ താഴ് ഇല്ലാത്ത ഭാഗം കമ്പി ഉപയോഗിച്ച് പൊക്കിയ ശേഷം സിമന്റ് ഇഷ്ടിക അടുക്കി വച്ചിട്ടാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ബേക്കറിയിൽ നിന്ന് ആറായിരത്തോളം രൂപയും 400 രൂപ വിലയുള്ള രണ്ട് പാക്കറ്റ് കശുവണ്ടിയും നഷ്ടമായി. മെഡിക്കൽ സ്റ്റോറിൽ നിന്ന് 200 രൂപയും മോഷണം പോയി. കോതായിക്കുന്ന് ബൈപ്പാസിലെ ഒരു കടയിലും മോഷണശ്രമം നടന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞെങ്കിലും മങ്കിക്യാപ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല. മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും തൊടുപുഴ പൊലീസ് അറിയിച്ചു.