മുട്ടം: മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിലായി മലങ്കര ഡാം ക്യാച്ച്മെന്റ് ഏരിയയിൽപ്പെട്ട 52.59 ഹെക്ടർ ഭൂമി വനംവകുപ്പിന് വിട്ടുനൽകുന്ന വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്ന് സാംബവ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ കമ്മിറ്റി സർക്കാരിനോടവശ്യപ്പെട്ടു. 1993ൽ വകുപ്പുകൾ തമ്മിൽ കരാറായിട്ടുള്ളതാണ് ഈ വിജ്ഞാപനത്തിന് കാരണമെന്ന് പറയുന്നു. എന്നാൽ തൊടുപുഴയുടെ ഉപനഗരമായി വളർന്നു കൊണ്ടിരിക്കുന്ന മുട്ടത്തെ ജനസാന്ദ്രതയും വീടുകൾ, വിവിധ സ്ഥാപനങ്ങൾ, കച്ചവടകേന്ദ്രങ്ങൾ മുതലായവയും അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും സാംബവ മഹാസഭ യൂണിയൻ പ്രസിഡന്റ്‌ അജീഷ് തായിക്കാട്ടും സെക്രട്ടറി വിനയവർദ്ധൻ ഘോഷും ആവശ്യപ്പെട്ടു.