ഉടുമ്പന്നൂർ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി. തോമസ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡണ്ട് മനോജ് തങ്കപ്പൻ,​ ഗ്രാമപഞ്ചായത്ത് മെമ്പർ ജോൺസൺ കുര്യൻ,​ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ. സോമരാജ്,​ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്വാമി പുളിക്കൽ,​ റഷീദ് ഇല്ലിക്കൽ,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജിജി സുരേന്ദ്രൻ,​ നൈസി ഡൈനിൽ,​ മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി ഹാജറ സൈദ് മുഹമ്മദ്,​ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ്,​ മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലാലി ബേബി,​ റിജോ ജോസഫ്,​ സെജ ജോർജ് എന്നിവർ സംസാരിച്ചു.