ചെറുതോണി: മുൻ എം എൽ.എ.യും മുതിർന്ന കോൺ നേതാവുമായിരുന്ന പി.ടി. തോമസിനെ ഒന്നാം ചരമവാർഷിക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. ഭാര്യ ഉമ തോമസ് എം.എൽ.എയും മക്കളായ വിഷ്ണുവും വിവേകവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബുധനാഴ്ച വൈകിട്ട് തന്നെ ഉപ്പുതോടിലെ കുടുംബവീട്ടിൽ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 8.30ന് പി.ടി അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിലും സെമിത്തേരിയിലും ഫാ. ഫിലിപ്പ് പെരുന്നാട്ടിന്റെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. പി.ടിയുടെ കുടുംബാംഗങ്ങൾക്ക് പുറമേ സംസ്ഥാന യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, മുൻമന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി സെക്രട്ടറി വി.പി. സജീന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ, റോയി കെ. പൗലോസ്,​ ഇബ്രാഹിംകുട്ടി കല്ലാർ, മറ്റ് കോൺഗ്രസ് നേതാക്കളായ സിറിയക് തോമസ്, എം.എൻ. ഗോപി, ഒ.ആർ. ശശി, എം.കെ. പുരുഷോത്തമൻ, മുൻ എം.എൽ.എ പി.പി. സുലൈമാൻ റാവുത്തർ, ഇന്ദു സുധാകരൻ, പി.ഡി. ശോശാമ്മ, ജോൺ നെടിയപാല, ജോസ് ഊരക്കാട്ടിൽ, ജോണി ചീരാംകുന്നേൽ, കെ.ബി. സെൽവം, വിജയകുമാർ മറ്റക്കര, രാജേശ്വരി രാജൻ, ആൻസി തോമസ്, വക്കച്ചൻ വയലിൽ, അനിൽ ആനിക്കനാട്ട്, ജോബി തയ്യിൽ വിനോദ് ജോസഫ് മിനി സാബു, മിനി ഷാജി , കെ.എം. ജലാലുദീൻ, വൈ.സി സ്റ്റീഫൻ കേരളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സണ്ണി പുൽക്കുന്നേൽ ഉൾപ്പെടെ നിരവധി നേതാക്കളും നാട്ടുകാരും പങ്കെടുത്തു.