ഇടുക്കി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ സമ്മേളനം യോഗ ജ്വാല- 2022 നാളെ കട്ടപ്പനയിൽ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി പതിനായിരം പേർ പങ്കെടുക്കുന്ന മഹാറാലിയും നടത്തും. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ബഫർസോൺ സംബന്ധിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, വനവും വന്യജീവി സംരക്ഷണവും മനുഷ്യജീവൻ സംരക്ഷിച്ചു കൊണ്ടു വേണം എന്നിവയാണ് പ്രധാന മുദ്രാവാക്യം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നൽകും. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ പ്രസംഗിക്കും. ജില്ലയിലെ കട്ടപ്പന,​ നെടുങ്കണ്ടം, രാജാക്കാട്, പീരുമേട്, അടിമാലി, തൊടുപുഴ, ഇടുക്കി യൂണിയൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടുക്കി യൂണിയൻ വിലയിരുത്തി. ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. രാജൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം. യോഗം ഡയറക്ടർ സി.പി. ഉണ്ണി, കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, കെ.എസ്. ജിസ്, അനീഷ് പച്ചിലാംകുന്നേൽ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.എൻ. സത്യൻ സെക്രട്ടറി ജോമോൻ കണിയാംകുടിയിൽ,​ സൈബർസേന ചെയർമാൻ വിഷ്ണു രാജു, വൈസ് ചെയർമാൻ അഖിൽ സാബു, കൺവീനർ പ്രവീൺ ബിജു,​ വൈദീക സമിതി പ്രസിഡന്റ് മഹേന്ദ്രൻ ശാന്തി,​ സെക്രട്ടറി പ്രമോദ് ശാന്തി, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ,​ വൈസ് പ്രസിഡന്റ് പ്രീത ബിജു,​ സെക്രട്ടറി മിനി സജി, ഷീല രാജീവ് എന്നിവർ പ്രസംഗിച്ചു.