xmas
ശ്രീനാരായണ എൽ.പി സ്‌കൂൾ പച്ചടിയിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം

നെടുങ്കണ്ടം: ശ്രീനാരായണ എൽ.പി സ്‌കൂൾ പച്ചടിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10ന് തുടങ്ങിയ പരിപാടി സ്‌കൂൾ പ്രധാനദ്ധ്യാപകൻ പി.കെ. ബിജു സ്വാഗതമാശംസിച്ചു. ക്രിസ്മസ് ആഘോഷ റാലി, പരിപാടിക്ക് കൂടുതൽ നിറം പകർന്നു. ഉച്ചയ്ക്ക് സ്‌നേഹവിരുന്ന്, കേക്ക് വിതരണം എന്നിവ നടത്തി. പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലംപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ സാനിമോൾ മാത്യു,​ സുജാത എം.ആർ,​ സതീഷ് കെ.വി, ഏബിൾ പി.കെ, ആര്യ കെ.പി, ഷീജ, ദീപ്തി എ.സി, സുനിത, അരുണിമ സതീശൻ, ഷെറിൻ എന്നിവരും പി.ടി.എക്കാരും രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.