തൊടുപുഴ : സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേരള നഴ്‌സിംഗ് കൗൺസിലിന്റേയും ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെയും അനുമതിയോടു കൂടി അൽ-അസ്ഹർ നഴ്‌സിംഗ് കോളേജ് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. അൽ-അസ്ഹർ കാമ്പസിൽ 50 സീറ്റുകളോടു കൂടി അദ്ധ്യായനം ആരംഭിക്കുന്ന ബി.എസ്.സി. നഴ്‌സിങ് കോളേജ് അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 13-ാം മത്തെ സ്ഥാപനമാണ്.
2014-ൽ തുടക്കം കുറിച്ച അൽ-അസ്ഹർ മെഡിക്കൽ കോളേജിൽ 4 പി.ജി. കോഴ്‌സുകൾക്ക് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിച്ചു. പീഡിയാട്രിക്, മൈനക്കോളജി, ജനറൽ മെഡിസിൻ, പൽമനോളജി തുടങ്ങി ഏറെ പ്രാധാന്യമുളള കോഴ്‌സുകളാണ് തുടങ്ങിയിട്ടുളളത്.
പത്ര സമ്മേളനത്തിൽ ചെയർമാൻ കെ..എം. മൂസ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോസ് ജേസഫ്, നഴ്‌സിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. വൽസമ്മ എന്നിവർ പങ്കെടുത്തു.