തൊടുപുഴ: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നശാ മുക്ത് ഭരത് കാമ്പയിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ തൊടുപുഴ സോക്കർ സ്‌കൂൾ മൈതാനിയിൽ ഫുട്‌ബോൾ മത്സരം നടത്തി. തൊടുപുഴ ഡിവൈ.എസ്.പിശ് എം.ആർ.മധു ബാബു, സി.ഐ, .വി.സിവിഷ്ണുകുമാർ എന്നിവർ ഫൂട്ട് ബോൾ തട്ടി മത്സരം ഉദ്ഘാടനം ചെയ്തു. പൊലീസ്, എക്‌സൈസ് ,പ്രസ് ക്ലബ്, ബാർ അസോസിയേഷൻ എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്,ഡി.എൽ.എസ്.എസെക്രട്ടറി . സിറാജുദ്ധീൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി. ജെ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ . ബാബു പിള്ള എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പൊലീസ് ടീം മത്സരത്തിൽ ഒന്നാം സ്ഥാനവും എക്‌സൈസ് ടീം രണ്ടാം സ്ഥാനവുംനേടി.