jayasankar

തൊടുപുഴ: നിയമ സംവിധാനത്തിൽ പുതു തലമുറകളുടെ കടന്നു വരവ് മാറ്റങ്ങൾ വരുത്താൻ നല്ലതാണെന്ന് ജസ്റ്റീസ് എ .കെ ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. ജൂഡിഷ്യറിയുടെ പ്രവർത്തനത്തെപ്പറ്റിയുള്ള മാദ്ധ്യമ വിചാരണ ചില സന്ദർഭങ്ങളിൽ നല്ലതാണെങ്കിലും ജഡ്ജിമാർ അത് മുഖവിലയ്ക്ക് എടുക്കാതെ നിയമം വ്യാഖാനിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു.

തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയുടെ സെന്റർ ഫോർ കണ്ടിന്യൂയിങ് ലിൽ എഡ്യൂക്കേഷന്റെ ഉദ്ഘാടനവും കോളേജില 2017-22 എൽ.എൽ.ബി ബാച്ചിന്റെ വിടവാങ്ങൽ ചടങ്ങിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രായോഗിക നിയമ പരിജ്ഞാനം നല്കുന്നതിനുവേണ്ടി കോ-ഓപ്പറേറ്റിവ് സ്‌കൂൾ ഓഫ് ലോയും എം.കെ.എം.എസും തമ്മിൽ ധാരണാപത്രം ചടങ്ങിൽ ഒപ്പിട്ടു.

കോളേജ് പ്രിൻസിപ്പൽ ഡോ.അനിഷ ഷംസ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.എം.എസ് ഡയറക്ടർ രാജേഷ് സി. മുട്ടത്ത് പ്രഭാഷണം നടത്തി.കോളേജ് മാനേജർ പി.ജി.ജോർജ് ,വിദ്യാർത്ഥി പ്രതിനിധി ലിഖിത മനോജ് ,കോളേജ് അഡ്മിനിസ്‌ട്രേറ്റർ ജോർജ് നീർനാൽ എന്നിവർ പ്രസംഗിച്ചു.