
അരിക്കുഴ: കേരള സ്റ്റേറ്റ് ലൈബ്രറികൗൺസിലിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും മയക്കു മരുന്നിനുമെതിരെ പൊതുബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന ജനചേതന യാത്രയ്ക്ക് മുന്നോടിയായി പഞ്ചായത്തിലെ ലൈബ്രറികൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്ന വിളംബര ജാഥയ്ക്ക് അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയിൽ സ്വീകരണം നൽകി. യോഗത്തിൽ ജാഥാ ക്യാപ്ടനും തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ജോർജ്ജ് അഗസ്റ്റിൻ, വൈസ് ക്യാപ്ടൻ എസ്.ജി.ഗോപിനാഥ്, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ആർ. രമണൻ, ഉദയ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ, കമ്മിറ്റി അംഗം ഡൊമിനിക് സാവിയോ എന്നിവർ പ്രസംഗിച്ചു.