ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിശേഷാൽ പൊതുയോഗം 25ന് രാവിലെ 10 ന് ചേരും. ഫെബ്രുവരിയിൽ നടത്തുന്ന പ്രതിഷ്ഠാ വാർഷിക മഹോത്സവം, കാരിക്കോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് നടത്തുന്ന താലപ്പൊലി ലോഷയാത്ര, ഗരുഢൻ തൂക്കം, ഏപ്രിൽ മാസത്തിൽ നടത്തുന്ന സ്വാമി ഉദിദ് ചൈതന്ന്യയുടെ ഭാഗവത സപ്താഹ യജ്ഞം എന്നിവയെക്കുറിച്ച് ആലോചിക്കുന്നതിന് വിളിച്ചു ചേർത്തിട്ടുള്ള പൊതുയോഗത്തിലേക്ക് ഭക്ത ജനങ്ങൾ എത്തിച്ചേരണമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് വി.ബി. ജയൻ, സെക്രട്ടറി സിജു ബി. പിള്ള എന്നിവർ അറിയിച്ചു.