പീരുമേട്: തോട്ടം മേഖലയി​ൽ ലഹരിമാഫിയാ സംഘങ്ങൾ സജീവമായി​ .പീരുമേട്,വണ്ടിപ്പെരിയാർ, കുമളി, ഏലപ്പാറ, പഞ്ചായത്തുകളിലെ തോട്ടം മേഖലകളിലും സമീപ പ്രദേശങ്ങളിലും ലഹരി വിൽപ്പന മാഫിയ പിടിമുറുക്കുന്നത്. മുൻപ് കമ്പത്തു നിന്ന് കഞ്ചാവ് അഞ്ചും, പത്തും, ഗ്രാമിന്റെ പായ്ക്കറ്റുകളിലാക്കി​ തോട്ടം മേഖലകളിലെ യുവാക്കളിൽ എത്തിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ എം.ഡി.എം.എ പോലുള്ള മാരക ലഹരി​മരുന്നുകളും വിതരണം ചെയ്യുന്ന സംഘങ്ങളും രംഗത്തുവന്നിട്ടുണ്ട് .ഏതാനും ദിവസങ്ങൾക്കു മുമ്പ് ലഹരി​ വസ്തുക്കളുമായി​ ഏലപ്പാറയിൽ നിന്ന് രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടിയത് കൂടാതെ കുട്ടിക്കാനത്തു നിന്നും എം.ഡി.എം.എയും കഞ്ചാവും കൈവശം വച്ചതിന് ഒരു യുവാവിനെയും അറസ്റ്റ് ചെയ്തു .പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെവിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയ കഴുകൻ കണ്ണുകളോടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളെ ഇവരുടെ വലയിലാക്കുക എന്ന തന്ത്രം ഉപയോഗിച്ച് ഏജന്റമാർ മുഖേന പ്രവർത്തിക്കുന്ന ലഹരി മാഫിയ സജീവമായി പ്രവർത്തിക്കുന്നു.
പരി​ശോധന കർശനമാക്കി​

പൊലീസിന്റെ നേതൃത്വത്തിൽ ഇപ്പോൾ വാഗമൺ, പരുന്തുംപാറ, തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലും പരിശോധന ഒരോ ദിവസവും കർശനമാക്കിമായിരിക്കുകയാണ് തോട്ടം മേഖലയിൽ കഞ്ചാവ് ഉൾപ്പടെയുള്ള മയക്ക് മരുന്നുകൾ യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയും ശക്തമാണ്. ഇവയെല്ലാം പരിഗണിച്ചാണ്‌കോളേജുകളിലും സ്‌കൂളുകളിലും പൊലീസും, എക്‌സൈസും ബോധവൽക്കരണ പരിപാടികളും സജീവമാക്കി​യത്. ഇതോടൊപ്പം ടൂറി​സം മേഖലകളി​ൽ കർശന പരിശോധന തുടങ്ങി​യി​ട്ടുണ്ട്.