അടിമാലി: ആയൂർവേദ സെമിനാറും മികച്ച ആയൂർവേദ ഡോക്ടറെ ആദരിക്കലും ട്രാഫിക് ബോധവൽക്കരണ സെമിനാറും പാറത്തോട്ടിൽ നടന്നു. കിസാൻ സർവീസ് സൊസൈറ്റി കമ്പിളികണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊന്നത്തടി ഗ്രാമ പഞ്ചായത്ത് അംഗം സാലി കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് ജോസ് മുളഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.എ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജോയൽ എൽ.ജോയിയെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.എം.നാരായണൻ ആദരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ നടത്തി​. വി.ജെ ജോസഫ് സ്വാഗതവും അനിൽകുമാർ നന്ദി​യും പറഞ്ഞു.