
തൊടുപുഴ:15ാമത് ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നടന്നു. സ്‌കൂൾ രക്ഷാധികാരി പി.എൻ.എസ്.പിള്ള ദീപ പ്രജ്വാലനം നടത്തി. സിനിമ താരം ദേവനന്ദ രജീഷ് ഉദ്ഘാടനം നിർവഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ കെ. എൻ രഘു അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ കെ.രവീന്ദ്രൻ നായർ , നഗരസഭ കൗൺസിലർമാരായ ജയലക്ഷ്മി ഗോപൻ, രാജി അജേഷ്, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് എസ്. സുധാകരൻ, മുൻ നഗരസഭ ചെയർമാൻ ടി.കെ. സുധാകരൻ നായർ, പി.ടി.എ.പ്രസിഡന്റ് . വിബിൻ കെ.ബി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.ഐ. സുകുമാരൻ , പ്രിൻസിപ്പലും ഭാരതീയ വിദ്യാനികേതൻ ജില്ല അദ്ധ്യക്ഷനുമായ യു.എൻ.പ്രകാശ് എന്നിവർ സംസാരിച്ചു. ജില്ലയിലെ ആറ് സ്‌കൂളുകളിൽ നിന്നുമായി 500 ലധികം കുട്ടികൾ കലോത്സവത്തിൽ പങ്കുചേർന്നു.