അടിമാലി: കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളി തിരുനാൾ 30 മുതൽ ജനുവരി 1 വരെ നടക്കും. 30 ന് വൈകിട്ട് 4.30 ന് കൊടി ഉയർത്തൽ, ലദീഞ്ഞ്, സന്ദേശം: ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രഹാം പുറയാറ്റ്, ഫാ. ജോസഫ് പാറക്കടവിൽ. തുടർന്ന് പ്രദക്ഷിണം. 31ന് രാവിലെ 10ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ കാർമ്മികത്വത്തിൽ ജൂബിലി കുർബ്ബാന, സന്ദേശം, ആദ്യകുർബ്ബാന സ്വീകരണം, സമർപ്പിത സംഗമം . ജനുവരി ഒന്നിന് വൈകുന്നേരം 4ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ പ്രധാന കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ കുർബാന, ജൂബിലി സന്ദേശം എന്നിവ നടക്കും. മുൻ വികാരിമാർ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപന പ്രാർത്ഥന, ആകാശവിസ്മയം, സ്‌നേഹവിരുന്ന് എന്നിവയും നടക്കും.