അടി​മാലി​: കുടുംബശ്രീ വഴി നടപ്പാക്കുന്ന റീ ബിൾഡ് കേരള ഇനിഷ്യേറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടിമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് അടിമാലിയിൽ ക്രിസ്മസ്, പുതുവത്സര ഉത്പ്പന്നപ്മേള നാട്ട് രുചി 2022 അടിമാലിയിൽ തുടങ്ങി. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് മേള സ്റ്റാളിന്റെ ഉദ്ഘാടനവും, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ് ഫുഡ് സ്റ്റാളിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ദേശിയപാതയോരത്ത് അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ പരിസരത്താണ് പത്ത് ദിവസത്തെ മേള. കേക്കുകൾ, വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ, നാടൻ ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ മേളയിൽ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി വരും ദിവസങ്ങളിൽ കലാസന്ധ്യയും അരങ്ങേറും.