പീരുമേട്:കാർഷിക സെൻസസ് താലൂക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് നിർവഹിച്ചു.താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ കെ.കെ. തിലകൻ അദ്ധ്യക്ഷത വഹിച്ചു.
കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനുള്ള പദ്ധതികൾ ആവശ്യമായ വിവരങ്ങൾ തദ്ദേശ
സ്വയംഭരണ വാർഡ് തലത്തിൽ ലഭ്യമാക്കുകയാണ് സെൻസസ് . എല്ലാ തദ്ദേശസ്വയംഭരണ വാർഡുകളിലേയും മുഴുവൻ ഉടമസ്ഥരുടെയും ഓപ്പറേഷണൽ ഹോർഡർമാരുടെയും കൈവശാവകാശ ഭൂമിയുടെ എണ്ണവും, വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെൻഡർ, ഉമസ്ഥത, ഹോൾഡിംഗിന്റെ തരം തുടങ്ങിയ വിവരങ്ങളാണ് സെൻസസിന്റെ പ്രഥമ ഘട്ടമായ ലിസ്റ്റിംഗിൽ ശേഖരിക്കുന്നത്.പീരുമേട് താലൂക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ 120 വാർഡ് തല വിവര ശേഖ രണത്തിന് താത്ക്കാലികമായി തെരഞ്ഞെടുത്ത എന്യുമറേറ്റർമാർക്കുള്ള താലൂക്ക്തല പരിശീലന പരിപാടിയാണ് നടത്തിയത്. റിസർച്ച് ഓഫിസർമാരായ അജീഷ് ജോസഫ് , വി.പി. ജലജ കുമാരി എന്നിവർ ക്ലാസ് നയിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ കെ.എച്ച് ബിൻസി , കെ.എസ്. ബീന, എം എ റെജിമോൻ , വൈ.ഷാനി ദാസ്, എൻ.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.