പടിഞ്ഞാറേ കോടിക്കുളം : തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 30 മുതൽ ജനുവരി 9 വരെ നടക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി .സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി കെ.എൻ രാമചന്ദ്രൻ ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

30 ന് കലവറ നിറയ്ക്കൽ സമർപ്പണങ്ങൾ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ആചാര്യവരണം,​ പ്രസാദശുദ്ധി ക്രിയകൾ,

31 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 7ന് തിരുവുത്സവ കൊടിയേറ്റ്,​ പ്രസാദ വിതരണം,​ 8 ന് കൊടിയേറ്റ് സദ്യ,​ വിളക്കിനെഴുന്നള്ളിപ്പ്,​ ജനുവരി 1 ന് 11.30 ന് പ്രസാദ ഊട്ട്,​ ജനുവരി 2 ന് ​ വൈകി​ട്ട് 8 ന് കുട്ടികളുടെ കലാപരിപാടികൾ,​ 3 ന് രാത്രി 9 ന് ഗാനമേള,​ 4 ന് രാത്രി 8 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ,​ ഭരതനാട്യം,​ 5 ന് രാത്രി 8 ന് പ്രഭാഷണം,​ 6 ന് രാത്രി 8 ന് സാംസ്കാരിക സമ്മേളനം,​ 7 ന് രാവി​ലെ 11 ന് അഷ്ടാഭിഷേകം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ രാത്രി 8 ന് നൃത്തസന്ധ്യ,​ 8 ന് പൂയംമഹോത്സവം. ​ ഉച്ചയ്ക്ക് 12 ന് വിശേഷാൽ പൂയംതൊഴൽ,​ പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് താലപ്പൊലി കാവടി ഘോഷയാത്ര,​ രാത്രി 8ന് കാവടിയാട്ടം,​ മഹോത്സവ സദ്യ,​ രാത്രി 10 ന് പള്ളിവേട്ട പുറപ്പാട്,​ പള്ളിവേട്ട,​ 9 ന് വൈകിട്ട് 5 ന് ക്ഷേത്രത്തിൽ നിന്ന് ആറാട്ട് പുറപ്പെടൽ,​ രാത്രി 7 ന് ദീപാരാധന,​ ആറാട്ട് ഘോഷയാത്ര,​ ആറാട്ട് സദ്യ .