
തൊടുപുഴ: തൊടുപുഴ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് എതിരില്ലാതെ വിജയം. പ്രസിഡന്റായി കെ. ദീപക്കിനെ തിരഞ്ഞെടുത്തു. കെ. ദീപക്, സുരേഷ് എൻ.വി, നൂറുദീൻ കെ.എച്ച്, രമേശ് സുന്ദരൻപിള്ള, ശ്രീജേഷ് വി.വി, നസീർ സി.കെ, ഈസ റഹിം എന്നിവരാണ് ജനറൽ വിഭാഗത്തിൽ ഭരണസമിതി അംഗങ്ങൾ. വനിതാ സംവരണ വിഭാഗത്തിൽ ഷീജ ജയൻ, സുബൈദ അബ്ദുൾ കരീം, പ്യാരി ചന്ദ്ര എന്നിവരും എസ്.സി- എസ്.ടി സംവരണ വിഭാഗത്തിൽ മനു സോമനും തിരഞ്ഞെടുക്കപ്പെട്ടു.