പതുപ്പരിയാരം : ശ്രീധർമ്മശാസ്താ- ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവം 26,​ 27 തിയതികളിൽ നടക്കും. 26 ന് രാവിലെ പതിവ് പൂജകൾ,​ അഭിഷേകം,​ മലർനിവേദ്യം,​ ഗണപതി ഹോമം,​ വൈകിട്ട് 6.30 ന് ദീപാരാധന,​ അത്താഴപൂജ,​ 27 ന് രാവിലെ പതിവ് പൂജകൾ,​ ഗണപതി ഹോമം,​ കലശപൂജകൾ,​ കലശാഭിഷേകം,​ തുടർന്ന് പ്രസന്നപൂജ,​ വലിയകാണിക്ക ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ പ്രസാദ ഊട്ട്,​ 8.30 ന് ഗാനമേള എന്നിവ നടക്കും.