കോളപ്ര :ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിലെ പതിനാറാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ ജനുവരി 1 വരെയും തിരുവാതിര മഹോത്സവം ജനുവരി ആറിനും നടത്തും. 25ന് വൈകുന്നേരം അഞ്ചി​ന് . ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാര വർമ്മ മുഖ്യാതിഥിയാകും തൈക്കാട്ടുശ്ശേരി വിജയൻ നായരാണ് യജ്ഞാചാര്യൻ,

ഭാഗവത പാരായണം വിശേഷാൽ പൂജകൾ, പ്രസാദ് ഊട്ട്, ഭജന തുടങ്ങിയവ യജ്ഞത്തിന്റെ ഭാഗമായി നടത്തും. 26ന് സാംസ്‌കാരിക സദസ്സിൽ വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായും 29ന് വൈജ്ഞാനിക സദസ്സിൽ മാളികപ്പുറം മുൻമേൽശാന്തി ശംഭു നമ്പൂതിരിയും പങ്കെടുക്കും.

ജനുവരി 6 ന് തിരുവാതിര മഹോത്സവ ദിവസം ക്ഷേത്രത്തിൽ കലശപൂജയും ചടങ്ങുകളും നടത്തും. വൈകുന്നേരം തിരുവാതിരകളിയും തിരുവാതിരപ്പുഴുക്ക് പ്രസാദ വിതരണവുംനടക്കും.