ഉടുമ്പന്നൂർ : വേളൂർ ശ്രീധർമ്മശാസ്താ ട്രസ്റ്റുവക ക്ഷേത്രത്തിൽ മണ്ഡലകാല നാൽപ്പത്തൊന്നുത്സവം 26, 27 തീയതികളിൽ നടക്കും. 26 ന് വൈകിട്ട് 6 ന് ദീപാരാധന, ഭജന,പൂജാവഴിപാടുകൾ, ശാസ്താംപാട്ട്, ആഴിപൂജ, 27 ന് രാവിലെ 7 ന് പൂജാവഴിപാടുകൾ, പന്തിരുനാഴി നിവേദ്യം, മഹാപ്രസാദ ഊട്ട്.
മുളപ്പുറം : മുളപ്പുറം മലയത്താമ്പുറം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും താലപ്പൊലി ഘോഷയാത്രയും 27 ന് സമാപിക്കും. മണ്ഡലമഹോത്സവത്തിന് സമാപനംകുറിച്ചുകൊണ്ട് 27 ന് വൈകിട്ട് 6.30 ന് താലപ്പൊലി ഘോഷയാത്ര നടക്കും. തുടർന്ന് വിശേഷാൽ ദീപാരാധനയും കലശാഭിഷേകവും, അത്താഴപൂജയും നടക്കും.