തൊടുപുഴ: സർക്കാർ പ്രസിദ്ധീകരിച്ച ബഫർസോൺ ഭൂപടത്തിൽ വിട്ടുപോയ
ഇടുക്കി വന്യജീവി സങ്കേതത്തിന്റെ മാപ്പ് ഇന്നലെ മുതൽ വെബ്പോർട്ടലിൽ ലഭ്യമാണ്. എന്നാൽ മതികെട്ടാൻ ചോലയുടെ ഭൂപടം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാഴാഴ്ച ഇടുക്കിയിലെ ആറ് സംരക്ഷിത വനമേഖലകളുടെ ഭൂപടം സർക്കാർ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇടുക്കിയും മതികെട്ടാൻചോലയുമുണ്ടായിരുന്നില്ല. ഇടുക്കിയുടെ ഭൂപടത്തിൽ ജനവാസവും കൃഷിയുമുള്ള മുല്ലക്കാനം സി.എസ്.ഐ പള്ളി ഉൾപ്പെട്ട ഭാഗം ബഫർസോണിലാണ്. അയ്യപ്പൻകോവിൽ തൂക്കുപാലം, കാൽവരി മൗണ്ട് വ്യൂപോയിന്റ്, ഇടുക്കി കളക്ട്രേറ്റ്, പോളിടെക്‌നിക് എന്നിവയുടെ സമീപമൊക്കെ ബഫർസോൺ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ജനവാസ മേഖലയല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.