carol
രാജാക്കാട്ട് നടത്തിയ മതമൈത്രി കരോൾ റാലി

രാജാക്കാട് :രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെയും രാജാക്കാട് മതസൗഹാർദ കൂട്ടായ്മയുടെയും നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ നടത്തിയ കരോളും ക്രിസ്മസ് ആഘോഷവും നാട്ടുകാർക്ക് അവിസ്മരണീയ കാഴ്ചയൊരുക്കി .സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞ് മാലാഖമാരുടെ
വേഷത്തിലാണ് കുട്ടികൾ റാലിയിൽ അണിനിരന്നത്.കരോളിന് ശേഷം
ക്രിസ്മസ് സന്ദേശവും കരോൾ ഗാനങ്ങളും കുട്ടികളുടെ ഫ്‌ളാഷ്‌മോബും
സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ടൗണിലെത്തിയവർക്കും, വ്യാപാരികൾക്കും എസ്.എൻ.ഡി പി യൂത്ത്‌മെന്റ് പ്രവർത്തകരും മർച്ചന്റ് യൂത്ത് വിംഗ് പ്രവർത്തകരും ചേർന്ന് കേക്ക് വിതരണം ചെയ്തു.രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി,മർച്ചന്റ്‌സ് അസോസിയേഷൻ, എസ്.എൻ.ഡി.പി,എൻ.എസ്.എസ് കരയോഗം,എൻ.ആർ. സിറ്റി സെന്റ് മേരീസ് പള്ളി,മമ്മട്ടിക്കാനം ജുമമസ്ജിദ്,പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി, വിശ്വകർമ്മസഭ,വിവിധ തൊഴിലാളി യൂണിയനുകൾ,സന്നദ്ധ സംഘടനകൾ എന്നിവർ ടൗൺ കരോളിനും ക്രിസ്മസ് ആഘോഷങ്ങൾക്കും നേതൃത്വം നൽകി. ഫാ.ജോബി വാഴയിൽ,കെ.ഡി രമേശൻ,എം.ബി .ശ്രീകുമാർ,ഫാ.ജിതിൻ പാറയ്ക്കൽ, വി.എസ്.ബിജു, പി.ബി.മുരളീധരൻ നായർ, ഇബ്രാഹിം മൺസൂർ തങ്ങൾ,ബി.സാബു,ജമാൽ ഇടശേരിക്കുടി,ഫാ.ഷെൽട്ടൻ അപ്പോഴിപറമ്പിൽ,ഫാ.ബേസിൽ പുതുശ്ശേരിൽ,നിസാർ ബദ്‌രി,വി.കെ മാത്യു, വി.വി.ബാബു,സജിമോൻജോസഫ്,ടൈറ്റസ് ജേക്കബ്ബ്,ജോഷി കന്യാക്കുഴി,
സിജോ കൊച്ചുമുട്ടം എന്നിവർ പങ്കെടുത്തു.