
മുട്ടം:മുട്ടം പഞ്ചായത്തിലെ ഊരക്കുന്ന്,ഇടപ്പള്ളി ഭാഗങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന പൈപ്പ് നന്നാക്കി.ഊരക്കുന്ന് ജംഗ്ഷനിൽ പൈപ്പിന്റെജോയിന്റ് പൊട്ടിയതിനെ തുടർന്ന് പ്രദേശത്തേക്ക് രണ്ടാഴ്ച്ചയായി കുടി വെള്ളം മുടങ്ങിയ അവസ്ഥയായിരുന്നു.വാർഡ് മെമ്പർ റെജിഗോപി ഇത് സംബന്ധിച്ച് വാട്ടർ അതോറിറ്റി ഓഫീസ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വാട്ടർ അതോർറ്റി ജീവനക്കാർ പൈപ്പ് നന്നാക്കിയത്.ഇന്നലെ മുതൽ പ്രദേശത്തേക്ക് കുടി വെള്ള വിതരണം പുനസ്ഥാപിച്ചു.