കഞ്ഞിക്കുഴി : എസ്.എൻ.ഡി.പി യോഗം കഞ്ഞിക്കുഴി ശാഖ ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 27 വരെ നടക്കും. പറവൂർ രാകേഷ് തന്ത്രിമുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ എം.പുരുഷോത്തമൻ ശാന്തി ,സജി ശാന്തി ,അഖിൽ ശാന്തിഎന്നിവർ സഹകാർമ്മികരും ആയിരിക്കും.
ഇന്ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5 ന് നടതുറക്കൽ, 6.15ന് ദീപാരാധന, തുടർന്ന് ഹിഡുംബൻ പൂജ, കാവടി വിളക്ക് . 26ന് രാവിലെ പതിവ് പൂജകൾ, ഉച്ചകഴിഞ്ഞ് 3 .30ന് പകൽപ്പൂര ഘോഷയാത്ര, വൈകിട്ട് ദീപാരാധന, ശ്രീഭൂതബലി, പള്ളിവേട്ട ,തിരിച്ച് എഴുന്നള്ളത്ത് ,പള്ളി നിദ്ര.27 ആറാട്ട് മഹോത്സവം. രാവിലെ 5 ന് നട തുറക്കൽ, മണ്ഡപത്തിൽ ഭഗവാന് വിശേഷാൽ അഭിഷേകം, വിശേഷാൽ പൂജ, വൈകിട്ട് 4 .30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട് ,രാത്രി 7 .30ന് സ്റ്റാർ സിംഗർ ഫ്രെയിം നിഖിൽ രാജ് ആൻഡ് ആൻ മരിയ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും