തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ കാഡ്‌സ് വില്ലജ് സ്‌ക്വയറിൽ 30ന് 2.30ന് കാഡ്‌സ് ലേല മാർക്കറ്റ് പ്രവർത്തനം ആരംഭിക്കും. കാർഷികോത്പന്നങ്ങളുടെ പ്രത്യേകിച്ച് നാടൻ പച്ചക്കറികളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും വിളവെടുപ്പ് സീസൺ ആരംഭിച്ച പശ്ചാത്തലത്തിലാണ് ലേല മാർക്കറ്റ് ആരംഭിക്കുന്നതിന് തീരുമാനിച്ചത്. നിലവിൽ തൊടുപുഴ മേഖലയിൽ കലയന്താനി, ഉടുമ്പന്നൂർ, കോടികുളം എന്നിവിടങ്ങളിലാണ് ലേല മാർക്കറ്റുള്ളത്. നാലാമത്തെ മാർക്കറ്റ് തൊടുപുഴയിൽ വരുന്നതോടെ കരിങ്കുന്നം, മുട്ടം, മണക്കാട്, കുമാരമംഗലം, പുറപ്പുഴ, ഇടവെട്ടി, തൊടുപുഴ നഗരസഭാ പ്രദേശങ്ങളിലെ കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഏറെ സൗകര്യമുണ്ടാകുമെന്ന് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചയും 2.30 നായിരിക്കും ലേല മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഫോൺ: 9747642039.