തൊടുപുഴ: രജിസ്‌ട്രേഷൻ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ടെംപ്ലേറ്റ് സമ്പ്രദായം ഉപേക്ഷിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, അന്യായമായ അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആധാരം എഴുത്തുകാർ ഇന്ന് ജില്ലാ രജിസ്ട്രാഫീസ് പടിക്കൽ ധർണ്ണ നടത്തും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. ഇന്ന് ജില്ലയിലെ ആധാരം എഴുത്ത് ആഫീസുകൾ അവധി ആയിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എസ്. ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറി പി. അനൂപ് എന്നിവർ അറിയിച്ചു.