vss
വി.എസ്.എസ്.ഗായത്രി സ്വയം സഹായ സംഘം വാർഷികവും കുടുംബ സംഗമവും തൊടുപുഴയിൽ തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതി അംഗം വി.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) ഗായത്രി സ്വയം സഹായ സംഘം തൊടുപുഴ ടൗൺ യൂണിറ്റിന്റെ ഒന്നാമത് വാർഷികവും കുടുംബ സംഗമവും നടന്നു. തൊടുപുഴ എൻ.എസ്.എസ് ഹാളിൽ നടന്ന പരിപാടി തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതി അംഗം വി.കെ. ബിജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ജി. സന്തോഷ് അദ്ധ്യക്ഷനായി. പ്രമുഖ കരിയർ ഗുരു അഡ്വ. ബാബു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും മത്സരങ്ങളും ക്രിസ്മസ് ആഘോഷങ്ങളും ഒരുക്കി. അവയവദാനം ചെയ്ത സുനിത അനിൽകുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.