പീരുമേട് : കേരളാ വാട്ടർ അതോറിറ്റിയിൽ പ്രതിമാസം ഉപയോഗം 15 കി.ലി താഴെയുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യമായാണ് കുടിവെള്ളം നൽകിവരുന്നത്. ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വർഷവും ജനുവരി 31ന് മുമ്പായി ഉപഭോക്താക്കൾ അപേക്ഷ പുതുക്കി നൽകേണ്ടതാണ്.
പീരുമേട് സബ് ഡിവിഷനു കീഴിലുള്ള ബി.പി.എൽ വിഭാത്തിൽപ്പെട്ട ആളുകൾ ജനുവരി 31ന് മുമ്പ് ആയി പീരുമേട്ടിലെ പി.എച്ച്. സബ് ഡിവിഷണൽ ആഫീസിൽ നൽകേണ്ടതാണെന്ന് അസി.എക്സിക്യൂട്ടീവ് എൻഞ്ചീനിയർ അറിയിച്ചു. അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റേയും പകർപ്പുകളും അപേക്ഷയിൽ ഫോൺ നമ്പർ ഉണ്ടായിരിക്കേണ്ടതാണ്. ആനുകുല്യം ലഭിക്കേണ്ട ഉപഭോക്താവിന് കുടിശ്ശിക ഉണ്ടെങ്കിൽ ആയത് അടച്ചതിന് ശേഷമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. കാർഡുകൾ സംബന്ധിച്ച്, സിവിൽ സപ്ലൈയിസ് വകുപ്പിന്റെ മുൻഗണ ക്രമം പരിശോധിച്ചതിന് ശേഷം മാത്രമാണ് അർഹരായ അപേക്ഷകരെ പരിഗണിക്കുന്നത് .പ്രവർത്തനക്ഷമമല്ലാത്ത മീറ്റർ ഘടപ്പിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.