തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാൻഡ് ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോളും 100 നിർദനരായിട്ടുള്ളവർക്ക് സൗജന്യ കേക്ക് വിതരണവും നടത്തി. ലാലാ ലാൻഡ് കേക്ക് ഷോപ്പിന് സമീപത്ത് നിന്നും ആരംഭിച്ച കരോൾ തൊടുപുഴ ഉപാസന ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ ക്രിസ്മസ് സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിവൈഎസ്പി എം ആർ. മധു ബാബു കരോൾ ഫ്‌ളാഗ് ഓഫ് ചെയ്തു. കേക്കുകളുടെ വിതരണോൽഘാടനം
മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. കരോളിന് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി അനിൽകുമാർ സി.സി., പ്രോഗ്രാം ഡയറക്ടർമാരായ ജോഷി ജോർജ് , ജോൺ പി.ഡി. എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പോലീസ് സ്റ്റേഷനിൽ ജനമൈത്രി പോലീസുമായി ചേർന്ന് പോലീസുകാർക്കുള്ള ക്രിസ്മസ് ആഘോഷം
ഡിവൈഎസ്പി എം.ആർ. മധു ബാബു കേക്ക് മുറിച്ച് ആഘോഷിച്ചു. കരോൾ മങ്ങാട്ടുകവല ബസ് സ്റ്റാന്റ് പരിസരം വഴി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.