പുറപ്പുഴ: മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും തിരുവാതിര മഹോത്സവവും 29 മുതൽ ജനുവരി ആറ് വരെ നടക്കും. ബ്രഹ്മശ്രീ ഇല്ലത്തപ്പൻകാവ് ജനാർദ്ദനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 29ന് വൈകിട്ട് ഏഴിന് ഭാഗവത മഹാത്മ്യ പാരായണത്തോടെ ആരംഭം കുറിക്കും. എല്ലാ ദിവസം രാവിലെ 6.15 മുതൽ ഗണപതിഹോമം, വിഷ്ണു സഹസ്രനാമം, തുടർന്ന് ഗ്രന്ഥപൂജ, ശ്രീമദ്ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, ഒന്നിന് പ്രസാദ ഊട്ട്, രണ്ടിന് ശ്രീമദ് ഭാഗവത പാരായണം, വൈകിട്ട് അഞ്ചിന് അവതാര പൂജകൾ, 7ന് ദീപാരാധന, നാമഭജൻ, പ്രഭാഷണം, മംഗളാരതി. 29 ന് വൈകിട്ട് 7ന് ഭദ്രദീപ പ്രതിഷ്ഠ, ഭാഗവതമാഹാത്മ്യ പാരായണം, പ്രഭാഷണം. 30ന് രാവിലെ 7ന് ആചാര്യവരണം, ഒന്നിന് രാവിലെ 10ന് നവഗ്രഹപൂജ. രണ്ടിന് വൈകിട്ട് 5ന് ബാലഗോപാല പൂജ. മൂന്നിന് രാവിലെ 10 മുതൽ ഐക്യമത്യ മഹാമന്ത്രഹവനം, വൈകിട്ട് 5.30ന് രുഗ്മിണിസ്വയംവരം, തുടർന്ന് സർവ്വേശ്വരി പൂജ. നാലിന് രാവിലെ ഷോഢശഗണപതിഹവനം, 11ന് മൃത്യുഞ്ജയഹോമം, വൈകിട്ട് വിദ്യാരാജഗോപാലപൂജ. അഞ്ചിന് രാവിലെ 10ന് ഭാഗവത സംഗ്രഹം, മഹാകലശം, യജ്ഞ സമർപ്പണം,​ 12ന് മഹാസാദ ഊട്ട്. ആറിന് തിരുവാതിര മഹോത്സവം. രാവിലെ 5.30ന് പള്ളിയുണർത്തൽ, 5.45ന് നിർമ്മാല്യ ദർശനം, ഏഴിന് വിശേഷാൽ പൂജകൾ, 8 മുതൽ തിരുമുമ്പിൽ പറവയ്പ്, 8.30 മുതൽ 11 വരെ കാഴ്ചശ്രീബലി, 12ന് പ്രസാദ ഊട്ട്, വൈകിട്ട് 4.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 5ന് പുതുച്ചിറക്കാവ് ദേവീ ക്ഷേത്രത്തിലേക്ക് എതിരേല്പ്, 6.15ന് പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ എതിരേല്പ്, 7ന് തിരുവാതിര പൂജ, 7.15ന് വിശേഷാൽ ദീപാരാധന, രാത്രി 8 മുതൽ പ്രസാദ ഊട്ട്, 8.15ന് പുറപ്പുഴ ദേശീയ കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിര കളി, 9ന് ചേർത്തല അന്നപൂർണ്ണ ഭജൻസ് അതരിപ്പിക്കുന്ന ഭജനാമൃതം.