തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് മണ്ഡലപൂജ നടക്കും. രാവിലെ 5.45ന് നട തുറക്കൽ, ആറിന് അഷ്ടാഭിഷേകം, 6.30ന് ഗണപതിഹോമം, എട്ടിന് ഉഷപൂജ, ഒമ്പതിന് ഉച്ചപൂജ എന്നിവയും നടക്കും. വൈകിട്ട് അഞ്ചിന് നട തുറക്കൽ, ആറിന് സമൂഹാരാധന, 6.30ന് ദീപാരാധന, ഏഴിന് അത്താഴപൂജ, 7.30ന് നട അടയ്ക്കൽ. മണ്ഡലപൂജയുടെ സമാപനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.