കുടയത്തൂർ: ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന കാലിത്തീറ്റ സഹായ പദ്ധതി കുടയത്തൂർ ക്ഷീര സഹകരണ സംഘത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. കാലിത്തീറ്റ കർഷകർക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത്, ഷീബ, പുഷ്പ വിജയൻ, ബിന്ദു സുധാകരൻ, വെറ്റിനറി ഓഫീസർ മുരളി കൃഷ്ണ എന്നിവർ പങ്കെടുത്തു. ക്ഷീരസംഘം പ്രസിഡന്റ് ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ ക്ഷീര കർഷകർ എന്നിവർ പങ്കെടുത്തു.