മുട്ടം: തൊടുപുഴ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് മുട്ടം ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് സുധീന്ദ്രൻ കാപ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, പഞ്ചായത്ത് മെമ്പർ റെജി ഗോപി, മുട്ടം ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കണിയാപുരം, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സ്മിത വർഗീസ് എന്നിവർ സംസാരിച്ചു. ജനുവരി ഒന്നിന് ക്യാമ്പ് സമാപിക്കും.