ഇടവെട്ടി: ലോട്ടറി വിൽക്കുന്ന പെട്ടിക്കടയിൽ നിന്ന് 240 ലോട്ടറിയും നാലായിരത്തോളം രൂപയും അപഹരിച്ചു. ഞായറാഴ്ച വൈകിട്ട് 6.30ന് ഇടവെട്ടി കനാൽ ജംഗ്ഷനിലെ ശാസ്താമ്പാറ കുമാരി വിലാസം കൃഷ്ണൻ കുട്ടിയുടെ കടയിലാണ് മോഷണം നടന്നത്. ലോട്ടറി കടയ്ക്ക് പുറമേ കൃഷ്ണൻകുട്ടിക്ക് സമീപത്ത് പച്ചക്കറി കടയുമുണ്ട്. കൃഷ്ണൻകുട്ടി അവിടേക്ക് പോയ സമയത്ത് കൈലിയും ഷർട്ടും ധരിച്ചയാൾ പണവും ലോട്ടറിയും അടങ്ങുന്ന ബാഗ് എടുക്കുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി. ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.