പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 12-ാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷിക മഹോത്സവം ജനുവരി 21 മുതൽ 23 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മോഴിക്കോട് ഹംസാനന്ദൻ തന്ത്രികളും ക്ഷേത്രം മേൽശാന്തി കെ.ആർ. പ്രസാദ് ശാന്തികളും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് ഉഷപൂജ, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 8.30ന് അത്താഴപൂജ എന്നിവ നടക്കും. 21ന് രാവിലെ പതിവ് പൂജകൾ, 10.35 ന് കൊടിമര ഘോഷയാത്ര, 12.15 നും 12.35 നും മദ്ധ്യേ തൃക്കൊടിയേറ്റ്, 12.40 ന് മുൻ ഭരവാഹികളെ ആദരിക്കൽ, 22 ന് രാവിലെ പതിവ് പൂജകൾ, 9ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.30 ന് സർവൈശ്വര്യ പൂജ, 23 ന് രാവിലെ പതിവ് പൂജകൾ, 9ന് കലശപൂജ, നവകം, പഞ്ചഗവ്യം, 10 ന് അഷ്ടാഭിഷേകം, പ്രതിഷ്ഠാ വാർഷിക കലശാഭിഷേകം, മഹാഗുരുപൂജ, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 10ന് മംഗളപൂജ, കൊടിയിറക്ക് തുടർന്ന് പ്രസാദ ഊട്ട്.