vellathooval
ചെങ്കുളം ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോം ബോയ്‌സ് ഹോമിലെ പുതിയ കെട്ടിടം ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും അഡ്വ. ഡീൻ കുര്യാക്കോ എം. പിയും അഡ്വ. എ രാജഎം.എൽ.എയും ചേർന്ന്‌നിർവഹിക്കുന്നു

വെള്ളത്തൂവൽ: ചെങ്കുളം ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോം ബോയ്‌സ് ഹോമിലെ നിർമ്മാണം പൂർത്തികരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കന്നേൽ ആശീർവദിച്ചു തുടർന്ന് അഡ്വ.ഡീൻകുര്യാക്കോസ്‌എം.പി പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.അഡ്വ. എ രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാർ.ജോൺ നെല്ലിക്കന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചെങ്കുളംധ്യാനാശ്രമംഡയറക്ടർ ഫാ. സണ്ണി ദിവ്യബലി അർപ്പിച്ചു. കുത്തുപാറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി പാലാപുളിയ്ക്കൽ, ഫാ. ജോസ് പുൽപറമ്പിൽ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ ജയൻ,ബ്ലോക്ക് മെമ്പർ ജോർജ് തോമസ്, പി.സി. ജയൻ, ഷിബി എൽദോസ് , സണ്ണി തയ്യിൽ, മാത്യു മാനുവൽ എന്നിവർ സംസാരിച്ചു.തുടർന്ന്കുട്ടികളുടെ കലാപരിപാടികളും നടന്നു.